തൊടുപുഴ: ജനങ്ങളുടെ ചിരകാലാഭിലാഷമായ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡ മാരിയൽ കലുങ്കു പാലവും പൂർത്തീകരിച്ചു എത്രയും വേഗം തുറന്നു കൊടുക്കുന്നതിനുള്ള നടപടിക്ക് മുൻകൈയെടുത്ത .പി ജെ ജോസഫ് എം. എൽ. എ ഗതാഗത മന്ത്രി ആന്റണി രാജുവിനെയും, പൊതുമാരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയ ജലവിഭവ മന്ത്രി റോഷി അഗസ്ത്യനെയും തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ അഭിനന്ദിച്ചു. വ്യാപാരികൾക്ക് ദോഷകരമായിരിക്കുന്ന ജില്ലയുടെ ഭൂമി പതിവ് ചട്ടത്തിലെ തെറ്റായ നിർദേശങ്ങൾക്ക് എതിരെ നിയമസഭയിൽ സംസാരിച്ച എം.എൽ.എ യുടെ നടപടിയെ അസോസിയേഷൻ സ്വാഗതം ചെയ്തു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ പൂർത്തീകരണവും മാരിയൽ കലുങ്ക് പാലത്തിലേക്കുള്ള അപ്പ്രോച്ച് റോഡിന്റെ നിർമ്മാണ പൂർത്തീകരണത്തിലൂടെ തൊടുപുഴയുടെ സമഗ്ര വളർച്ചയ്ക്ക് വേഗത കൂട്ടാനും, വ്യാപാരമേഖലയുടെ വളർച്ചയ്ക്കും സഹായകരമാകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് .രാജു തരണിയിൽ പറഞ്ഞു. വ്യാപാരഭവനിൽ കൂടിയ സെക്രട്ടറിയേറ്റ് യോഗത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റുമാരായ .സാലി എസ്.മുഹമ്മദ്, .അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.