തൊടുപുഴ: മർച്ചൻസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തൊടുപുഴ മർച്ചൻസ് യൂത്ത് വിംഗ് മുഖ്യമന്ത്രിക്കും ജലവിഭവ മന്ത്രിക്കും അഞ്ചിന ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഇ-മെയിൽ ചെയ്തു.
വ്യാപാരികൾക്കും തൊഴിലാളികൾക്കും വാക്‌സിൻ നൽകുക,കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വ്യാപാരസ്ഥാപങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക,.ലോക്ക് ഡൗണിൽ തുറക്കാത്ത കടകൾക്ക് രണ്ട് മാസത്തെ വാടക ഇളവ് അനുവദിക്കുക. ഇനി വരുന്ന 6 മാസത്തേയ്ക്ക് വാടക പകുതിയാക്കുക,ബാങ്ക് ലോണുകൾക്ക് പലിശ ഇളവോടെ മൊറിട്ടോറിയം അനുവദിക്കുക,ജി.എസ്.ടി ഫയൽ ചെയ്യാനുള്ള കാലാവധി 3 മാസത്തെക്ക് നീട്ടി വയ്ക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇ-മെയിൽ നിവേദനം നൽകിയത്.തൊടുപുഴ വ്യാപാരഭവനിൽ കൂടിയ യോഗത്തിൽയൂത്ത് വിംഗ് പ്രസിഡന്റ് താജു.എം.ബി അദ്ധ്യക്ഷത വഹിച്ചു. .തൊടുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ഉദ്ഘാടനം നിർവഹിച്ചു.
അസോസിയേഷൻ ജന:സെക്രട്ടറി നാസർ സൈര, യൂത്ത് വിംഗ് ജില്ലാ ജന:സെക്രട്ടറി മനു തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് ഇ.എ , കമ്മിറ്റിയംഗങ്ങളായ പ്രശാന്ത് കുട്ടപ്പാസ്, റിയാസ് സൈര തുടങ്ങിയവർ സംസാരിച്ചു.തൊടുപുഴ മർച്ചൻസ് യൂത്ത് വിംഗ് ജനറൽ സെക്രട്ടറി രമേഷ് പി.കെ സ്വാഗതം പറഞ്ഞു.
ഫോട്ടോ....തൊടുപുഴ മർച്ചൻസ് യൂത്ത് വിംഗ് മുഖ്യമന്ത്രിക്കും ജലവിഭവ മന്ത്രിക്കും അഞ്ചിന ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഇ-മെയിൽ ചെയ്തപ്പോൾ.