മൂലമറ്റം: പുത്തേട്, കണ്ണിക്കൽ, വലക്കെട്ട് പ്രദേശങ്ങളിൽ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ അനധികൃത കോട കണ്ടെത്തി നശിപ്പിച്ചു.ഓപ്പറേഷൻ ലോക്ക്‌ ഡോണിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് കോട കണ്ടെത്തിയത്.പുത്തേട് വലകെട്ട് തറപ്പേൽ കണ്ണിക്കൽ ജയിമോൻ ജോസിന്റെ (കുഞ്ഞാപ്പൻ) വിറകുപുരയിൽ നിന്നാണ് 10 ലിറ്ററിന്റെയും, 35 ലിറ്ററിന്റെയും പ്ലാസ്റ്റിക് കാന്നാസുകളിൽ സൂക്ഷിച്ചിരുന്ന 40 ലിറ്റർ കോട കണ്ടെടുത്ത്‌ നശിപ്പിച്ചത്.ഇതേ തുടർന്ന് ജയിമോന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.എക്സൈസ് സംഘം എത്തുന്ന സമയം ജോസ് സ്ഥലത്ത് ഇല്ലായിരുന്നു. എക്സൈസ് ഇൻസ്‌പെക്ടർ സിജോ വർഗീസ്, സർക്കിൾ പ്രിവന്റീവ് ഓഫീസർ രാജേഷ് ചന്ദ്രൻ,സിവിൽ എക്സ് സൈസ് ഓഫീസർ മാരായ സിറാജ്ജുദീൻ, ബാലു ബാബു, വനിത സിവിൽ എക്സ് സൈസ് ഓഫീസർ സുമീന, ഡ്രൈവർ സലിംകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.