മുട്ടം: ഇന്ധന വിലയിലെ നികുതി കൊള്ളയിലൂടെ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പൊതുജനങ്ങളെ പിഴിയുകയാണ് എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പെട്രോൾ പമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ ജോമോൻ ഫ്രാൻസിസ്, ഹാരിസ് എ.എ, റെന്നി ചെറിയാൻ, അൽഫോൻസ് വാളിപ്ലാക്കൽ , മിഥുലാജ് ഇസ്മായിൽ, ജിബിൻ സണ്ണി, റിജോ ജോർജ്, അലൻ ചാരക്കുന്നം തുടങ്ങിയവർ നേതൃത്വം നൽകി.