തൊടുപുഴ: പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിൽ തുടർച്ചയായി ഭീമമായ വർധനവ് വരുത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ അദ്ധ്യാപകരും ജീവനക്കാരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കേന്ദ്രസർക്കാർ ഓഫീസുകൾ മുന്നിലും മറ്റ് പൊതു കേന്ദ്രങ്ങളിലുമാണ് പ്രക്ഷോഭം നടത്തിയത്.തൊടുപുഴയിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ,കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ.കെ കെ ഷാജി,കെ എസ് ടി എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ എം ഷാജഹാൻ എഫ് എസ് ഇ റ്റി ഒ ജില്ലാ പ്രസിഡന്റ് ഷാമോൻലൂക്, ജില്ലാ സെക്രട്ടറി സി എസ് മഹേഷ്, കെ എം സി എസ് യു ജില്ലാ പ്രസിഡന്റ് വി എസ് എം നസീർ, കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം വി ബി വിനയൻ,കെ എ ബിനുമോൻ,ടി ജി രാജീവ്,കെ എസ് ജാഫർഖാൻ, ജോബി ജേക്കബ്,എന്നിവർ
സംസാരിച്ചു.

ഇടുക്കിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ,ജില്ലാ ജോ.സെക്രട്ടറി വി എസ് സുനിൽ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി ഷിബു,ഏരിയ സെക്രട്ടറി ഡി ഷാജു എന്നിവരും കട്ടപ്പനയിൽ എൻജിഒ യൂണിയൻ ഏരിയസെക്രട്ടറി മുജീബ്രഹ്മാൻ ഏരിയ പ്രസിഡന്റ് മഞ്ജു ഷേൺകുമാർ, പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി ജെ ജോൺസൺ എന്നിവരും

ഉടുമ്പൻചോലയിൽ എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറർ കെ സി സജീവൻ കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി എം മുരളി, കെഎസ്ടിഎ സബ്ജില്ലാ സെക്രട്ടറി ഗോകുൽ എന്നിവർ സംസാരിച്ചു. ദേവികുളത്ത് എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി രവികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ കെ ശിവാനന്ദൻ എം ബി ബിജു, കെ എസ് ടി എ ഏരിയ കമ്മിറ്റി അംഗം ഷണ്മുഖവേൽ എന്നിവർ സംസാരിച്ചു.

അടിമാലിയിൽ കെഎസ്ടിഎ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി കെ ഗംഗാധരൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം പി എ ജയകുമാർ, ഏരിയ സെക്രട്ടറി എം എൻ ബിജു, കെജിഒഎ ഏരിയാ കമ്മിറ്റി അംഗം സതീഷ് കുമാർ

പീരുമേടിൽ കെ എസ് ടി എ ജില്ലാസെക്രട്ടറി എം രമേശ്, കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം സി യേശുദാസ്,കെ ജി ഒ എ ഏരിയാ കമ്മിറ്റിയംഗം എസ് എൽ അനിൽ കുമാർ ഏരിയാ പ്രസിഡന്റ് കെ കെ രതീഷ് ഏരിയാ സെക്രട്ടറി കെ സുരേഷ് കുമാർ ,കുമളിയിൽ എൻജിഒ യൂണിയൻ ഏരിയാ സെക്രട്ടറി ആർ ബിനുക്കുട്ടൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ആർ രജനി, എസ് മഹേഷ് പി പുഷ്പരാജ് എന്നിവർ സംസാരിച്ചു.