ചെറുതോണി:കഞ്ഞിക്കുഴി പഴയരിക്കണ്ടത്ത് റവന്യൂ പുറമ്പോക്ക് ഭൂമിയിൽ നിന്നും ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി സൂക്ഷിച്ചിരുന്ന 300 ലിറ്റർ കോട എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ കെ ആർ സത്യനും സംഘവും ചേർന്ന് കണ്ടെത്തി നശിപ്പിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഘത്തിൽ ജി. പി ഒ വിനോദ് ,സിഇഒ പ്രിൻസ് അബ്രഹാം, അനൂപ് തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. . കേസ് റിക്കോർഡുകളും തൊണ്ടി മുതലുകളും തങ്കമണി റേഞ്ചിന് കൈമാറി.