വണ്ണപ്പുറം: ചികിത്സയിലിരിക്കെ വീട്ടമ്മ കൊവിഡ് ബാധിച്ച് മരിച്ചു. ന്യൂസ് ഏജന്റായ സി.വി. ചാക്കോയുടെ മകൻ ചീരപ്പറമ്പിൽ ഷാജുവിന്റെ ഭാര്യ റീന (45) യാണ് മരിച്ചത്. നാലു ദിവസമായി തൊടുപുഴ കാരിക്കോട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ വെന്റിലേറ്റർ സൗകര്യം ഇല്ലാത്തതിനാൽ ബുധനാഴ്ച്ചയോടെ ഇവരെ കോലഞ്ചേരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.. സംസ്‌കാരം ഞാറക്കാട് സെന്റ് ജോസഫ് പള്ളിയിൽ നടത്തി. പരേത വണ്ണപ്പുറം ഒടിയപാറ മലേക്കുടിയിൽ കുടുംബാംഗമാണ്. വണ്ണപ്പുറം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഭർത്താവ് ഷാജു. മക്കൾ: ജെയിംസ്, അന്നുട്രീസ.