തൊടുപുഴ: പെട്രോളിയം ഉത്പ്പന്നങ്ങൾക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ വിലയിടിയുമ്പോൾ കേന്ദ്രസർക്കാർ നികുതി വർദ്ധിപ്പിച്ച് വിലക്കുറവിന്റെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നിഷേധിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി റോയ് .കെ. പൗലോസ് കുറ്റപ്പെടുത്തി.
പെട്രോളിയം ഉത്പ്പന്നങ്ങളുടെ അധിക നികുതി കുറച്ചു ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട പിണറായി സർക്കാർ അതിനു തയ്യാറാവാതെ ദുരിതം പേറുന്ന നാട്ടുകാരെ പകൽ കൊള്ള നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് രാജ്യ വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തിയ വിലവർദ്ധനവിനെരെയുള്ള സമരത്തിന്റെ ഭാഗമായി തൊടുപുഴയിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു റോയ് .കെ. പൗലോസ്.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി മെമ്പർ മാരായ ജോർജ് കുട്ടംതടം, ഷാഹുൽ മങ്ങാട്ട്,സജി മുളക്കൻ, കെ.എം.ഷാജഹാൻ, ഡി. രാധാകൃഷ്ണൻ, ജയകുമാർ, എൻ.ഐ. സലിം, തുടങ്ങിയവർ പങ്കെടുത്തു.തൊടുപുഴ കാഞ്ഞിരമറ്റം കവല പെട്രോൾ പമ്പിനുമുന്നിൽ നടന്ന സമരം ബ്ലോക്ക് സെക്രട്ടറി ഒ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു,
വിമലാലയം ബൈ പാസിൽ പമ്പിനുമുന്നിൽനടന്ന സമരം ഡിസിസി മെമ്പർ സി.എസ്. മഹേഷ് ഉദ്ഘാടനം ചെയ്തു,
പെട്രോൾ വിലവർധനവിന് എതിരെ കോൺഗ്രസ് പാർട്ടി രാജ്യ വ്യാപകമായി നടത്തുന്ന ധർണയുടെ ഭാഗമായി മുതലക്കോടം പെട്രോൾ പമ്പിന് മുൻപിൽ നടത്തിയ ധർണ ഡി. സി. സി സെക്രട്ടറി റ്റി. ജെ പീറ്റർ ഉദ്ഘാടനം ചെയ്തു

തൊടുപുഴ : തൊടുപുഴ മുണ്ടമറ്റം പമ്പിനു മുന്നിൽ സംഘടിപ്പിച്ച ധർണാ സമരം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ് ഉദ്ഘാടനം ചെയ്തു. സിനാജ് കൈതക്കോട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ അഖിൽ രാജൻ, ഫസൽ അബ്ബാസ് മാർട്ടിൻ ഷാജി ഷാഹുൽഹമീദ് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ സമരം നടത്തി

മുട്ടം: മുട്ടത്തെ പെട്രോൾ പമ്പിന് മുന്നിൽ മുട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എൻ. കെ.ബിജു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി വണ്ടനാനി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ, സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രാജേഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർ അരുൺ പൂച്ചക്കുഴി, കൃഷ്ണൻ കണിയാപുരം എന്നിവർ പ്രസംഗിച്ചു.

മോദി സർക്കാർ കുത്തക കമ്പിനികളെ കൂട്ടുപിടിച്ച് ഇന്ത്യയെ കൊള്ളയടിക്കുന്നു:ഡീൻ കുര്യാക്കോസ്

തൊടുപുഴ: പെട്രോൾ, ഡീസൽ വില വർദ്ധനവിന്റെ മറവിൽ കുത്തക കമ്പിനികളെ കൂട്ടുപിടിച്ച് ഇന്ത്യയെ കൊള്ളയടിക്കുകയാണ് മോദി സർക്കാരെന്ന് ഡീൻ കുര്യാക്കോസ്എം പി പറഞ്ഞു. . പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി പെട്രോൾ പമ്പുകളുടെ മുമ്പിൽ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യു പി എ സർക്കാരിന്റെ കാലത്ത് നിയന്ത്രണ വിധേയമായിരുന്ന പെട്രോൾ ഡീസൽ വില, മോദിസർക്കാരിന്റെ കാലത്ത് വർദ്ധിപ്പിക്കുന്നതിന് യാതൊരു ന്യായികരണവുമില്ലെന്നും യു പി എ സർക്കാരിന്റെ കാലത്ത് ഇന്ധനവില വർദ്ധനവിനെതിരെ രാജ്യ വ്യാപകമായി ഹർത്താലും ബന്ദും നടത്തിയ ബി ജെ പിയും സി പിമ്മും ഇന്ധനവില 100 രൂപ കടന്നിട്ടും പ്രതികരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏറ്റവും കൂടിയ വിലക്ക് പെട്രോളും, ഡിസലും വിൽക്കുന്ന രാജ്യമായി ഇന്ത്യമാറി കഴിഞ്ഞുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ ആരോപിച്ചു.
തൊടുപുഴ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ ജി സജിമോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ എൻ ഐ ബെന്നി, ജാഫർഖാൻ മുഹമ്മദ്, ആർ ജയൻ, അസ്ലാം ഓലിക്കൽ, ലെനിൻ രാജേന്ദ്രൻ, ജെയ്സൺ അഞ്ചേരി തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു. തൊടുപുഴ വെസ്റ്റ് മണ്ഡലത്തിലെ വിവിധ പെട്രോൾ പമ്പുകളുടെ മുമ്പിൽ നടന്ന പ്രതിഷേധ സമരത്തിന് പി എൻ രാജീവൻ, കെ ദീപക്, രാജേഷ് ബാബു, എൻ രവീന്ദ്രൻ, നോബി കൃഷ്ണൻ, റഷി കപ്രാട്ടിൽ, ജെയ്സൺ ജോർജ്ജ്, ജോസ് പാലിയത്ത്, ജോർജ്ജ് ഐപ്പ്, കൗൺസിലർ നീനു പ്രസാദ്, ജോസഫ് കുര്യൻ, ഇസ്മയിൽ ഇല്ലിക്കൽ, അജിംസ്, പി ബി മണികണ്ഠൻ, അജെയ് പുത്തൻപുര എന്നിവർ നേതൃത്വം നൽകി.