തൊടുപുഴ :നഗരസഭയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വിവിധ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം ഇന്ന് തൊടുപുഴ നഗരസഭയുടെയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പ് നടത്തും. 45 വയസ്സിനു മുകളിൽ പ്രായമുള്ള 1000 പേർക്ക് കൊവാക്‌സിൻ ഓരോ ഡോസ് വീതം സൗജന്യമായി നൽകുന്നു. തൊടുപുഴ വെങ്ങല്ലൂരുള്ള മർച്ചന്റ് അസോസിയേഷൻ ഹാളിലും പാറക്കടവ് പിഎച്ച്‌സിയിലും കാരിക്കോട് നൈനാരു പള്ളി ഓഡിറ്റോറിയത്തിലും നടത്തുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ അവസരം എല്ലാ ആളുകളും പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ്, വൈസ് ചെയർമാൻ ജെസി ജോണി എന്നിവർ അറിയിച്ചു.