ഉടുമ്പന്നൂർ: കൊവിഡ് മുക്തരായവർ അനുഭവിക്കുന്ന ശാരീരിക അവശതകൾക്ക് പരിഹാരമേകുന്ന ഫിസിയോ തെറാപ്പി ടെലി കൗൺസിലിംഗ് പ്രോഗ്രാമിന് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തും കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ് കോ-ഓർഡിനേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ പദ്ധതിയുടെ സേവനം തികച്ചും സൗജന്യമാണ്. എല്ലാദിവസവും 8547448842, 9400964273 എന്നീ നമ്പരുകളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയുള്ള സമയങ്ങളിൽ കോൺടാക്ട് ചെയ്താൽ ഈ രംഗത്തെ വിദഗ്ദ്ധർ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സുലൈഷ സലിം അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ശാന്തമ്മ ജോയി എന്നിവർ സംസാരിച്ചു. ഫിസിയോ തെറാപ്പിസ്റ്റ് ഡോ. അരുൺ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ബീന രവീന്ദ്രൻ സ്വാഗതവും ആശാ വർക്കർ പുഷ്പ നന്ദിയും പറഞ്ഞു