തൊടുപുഴ: പെട്രോൾഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
. തൊടുപുഴ ടൗണിൽ ഇരുചക്ര വാഹനങ്ങൾ തള്ളിക്കൊണ്ടുള്ള പ്രതിഷേധ സമരം സംസ്ഥാന കൗൺസിൽ അംഗം കെ സലിംകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി പി പി ജോയി,മുഹമ്മദ് അഫ്‌സൽ, അമൽ അശോകൻ എന്നിവർ സംസാരിച്ചു. ആലക്കോട് നടന്ന സമരം സിപിഐ താലൂക്ക് അസി.സെക്രട്ടറി പി ജി വിജയൻ ഉദ്ഘാടനം ചെയ്തു. ബാബു ജോസഫ്,വർക്കി എന്നിവർ പങ്കെടുത്തു. അറക്കുളത്തു നടന്ന സമരം അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത തുളസീധരൻ ഉദ്ഘാടനം ചെയ്തു. ബിബിൻ സി വി,എ കെ ശശി,സുശീല ഗോപി,പി കെ രവി എന്നിവർ പങ്കെടുത്തു.
കുമാരമംഗലത്ത് നടന്ന സമരം പാർട്ടി ജില്ലാ കൗൺസിൽ അംഗം വി. ആർ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി എസ് സുരേഷ്,എൻ ജെ കുഞ്ഞുമോൻ,ബിന്ദു ഷാജി എന്നിവർ പങ്കെടുത്തു. കരിങ്കുന്നത്തു നടന്ന സമരം ലോക്കൽ സെക്രട്ടറി നോബിൾ പി ഡൊമനിക്ക് ഉദ്ഘാടനം ചെയ്തു. കരിമണ്ണൂരിൽ നടന്ന സമരം ലോക്കൽ സെക്രട്ടറി കെ കെ രാജൻ ഉദ്ഘാടനം ചെയ്തു. മണക്കാട് സമരം സിപിഐ താലൂക്ക് കമ്മറ്റി അംഗം എൻ ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു.
പുറപ്പുഴയിൽ നടന്ന സമരം പി ജി പ്രസാദ് ഉദ്ഘാടനം ചെയ്തു.മുള്ളരിങ്ങാട് താലൂക്ക് കമ്മറ്റി അംഗം കെ ആർ സാൽമോൻ സമരം ഉദ്ഘാടനം ചെയ്തു. ഉടുമ്പന്നൂരിൽ അഡ്വ. എബി ഡി കോലോത്ത് സമരം ഉദ്ഘാടനം ചെയ്തു. കോലാനിയിൽ ലോക്കൽ കമ്മറ്റി അംഗം കെ ആർ ദേവദാസ് ഉദ്ഘാടനം ചെയ്തു.