രാജാക്കാട്: 85 കിലോഗ്രാം തൂക്കം വരുന്ന വാഴക്കുല കൗതുകമായി. ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറിയായ രാജാക്കാട് മുല്ലക്കാനത്ത് ചെറുതാനിയിൽ സി.ടി. ജോസിന്റെ പുരയിടത്തിൽ നിന്നാണ് റോബസ്റ്റാ ഇനത്തിൽപ്പെടുന്ന വാഴക്കുല വിൽപ്പനയ്ക്കെത്തിച്ചത്. ഇദ്ദേഹത്തിന്റെ തന്നെ കടയിലെത്തിച്ചതോടെയാണ് ഇത് ജനശ്രദ്ധയാകർഷിച്ചത്. ആളുകൾക്ക് മുന്നിൽ വെച്ച് തന്നെ കുല തൂക്കി നോക്കി. പിന്നീട് നാലായി മുറിച്ച് പലർക്കായി വിൽപ്പന നടത്തുകയും ചെയ്തു. രാസവളങ്ങളൊന്നും ചെയ്തിട്ടില്ലെന്നും കൃഷിഭൂമിയിലെ സ്വാഭാവിക വളം മാത്രമാണുള്ളതെന്നും ജോസ് പറഞ്ഞു. സാധാരണയായി 20മുതൽ 30 കിലോ വരെ മാത്രമാണ് റേബസ്റ്റ കുലയ്ക്ക് തൂക്കം വയ്ക്കുക.