etty

ചെറുതോണി: അടിമാലി, കുമളി ദേശിയ പാതയിൽ പകുതി പാലത്ത് വീടുകൾക്ക് ഭീക്ഷണിയായി രണ്ട് ഈട്ടിമരങ്ങൾ . ഷൈജു പുത്തുരിന്റെയും, രാധാ ശശിയുടെയും വീടുകൾക്കാണ് അപകട ഭീക്ഷണിയാകുന്നത്. ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശം കൂടിയാണിവിടം 2018ലെ പ്രളയത്തിൽ മരങ്ങളുടെ ചുവട്ടിലെ മണ്ണിടിഞ്ഞതുമൂലമാണ് മരങ്ങൾ എത് നിമിഷവും നിലംപൊത്താറായ അവസ്ഥയിലായത്. ഈ മരങ്ങൾക്ക് കിഴിലൂടെയാണ് 11കെ.വി വൈദ്യുതലൈൻ കടന്നു പോകുന്നത്. പൊതുമരാമത്ത്, വനം വകുപ്പ് അധികാരികൾക്ക് നിരവധി പരാതികൾ സമർപ്പിച്ചുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.