ചെറുതോണി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവർധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടികളാണ് കേന്ദ്ര സംസ്ഥാനസർക്കാർ സ്വീകരിച്ചുവരുന്നതെന്ന് കെ. പി. സി. സി. നിർവാഹക സമിതിയംഗം എ. പി. ഉസ്മാൻ പറഞ്ഞു. കൊല്ലുന്നരാജാവും തിന്നുന്ന മന്ത്രിയുമായ പ്രധാന മന്ത്രിയും മുഖ്യമന്തിയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിയിൽ ഇളവുനൽകാൻ തയ്യാറാകണമെന്നും ഉസ്മാനാവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ, ഗ്യാസ് വില നിർണയത്തിന് അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, നേപ്പാൾ ഭൂട്ടാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ കണ്ടുപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മറ്റി ചെറുതോണി പെട്രോൾപമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉസ്മാൻ. മണ്ഡലം പ്രസിഡന്റ് റോയി കൊച്ചുപുര അദ്ധ്യക്ഷത വഹിച്ച സമരത്തിൽ എം. ഡി. അർജുനൻ, അനിൽ ആനിക്കനാട്ട്, ജലാലുദ്ധീൻ, എൻ.ജെ.ജോസ്, അജിത് വട്ടപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.