കാഞ്ഞാർ: കർഷകർ ഉത്പ്പാദിപ്പിക്കുന്ന കപ്പക്ക്‌ കാര്യക്ഷമമായ വിപണനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ക്ഷീരവികസന വകുപ്പ്, കൈപ്പക്കവല ക്ഷീര സംഘം,ത്രിതല പഞ്ചായത്തുകൾ, കൃഷിവകുപ്പ്, ഹോർട്ടികോർപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന കപ്പ വിപണനം പദ്ധതിയുടെ ഉദ്ഘാടനം കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ ബ്ലോക്ക് പഞ്ചായത്തംഗം മിനി ആന്റണി എന്നിവർ ചേർന്ന് നടത്തി. പഞ്ചായത്ത് അംഗം ജോസഫ് എൻ ജെ,സംഘം പ്രസിഡന്റ് ഷിബു ഈപ്പൻ, ഇളംദേശം ക്ഷീര വികസന ഓഫീസർ സുധീഷ് എം.പി,കൃഷി ഓഫീസർ ആഷ്‌ലി ജോർജ്,സംഘം സെക്രട്ടറി എൽ .കെ.ഈസ ,സംഘം ഭരണസമിതി അംഗങ്ങളായ സാബു കൊച്ചുപുരയ്ക്കൽ, സിബി മുകളത്ത്, സുജ ഷാജി ബാലൻ എന്നിവർ സംസാരിച്ചു.കർഷകരിൽ നിന്ന്

കിലോയ്ക്ക് 7 രൂപ നിരക്കിൽ ക്ഷീരസംഘം കപ്പ സംഭരിച്ച് വിപണനം ചെയ്യും. കൃഷിവകുപ്പിൽ നിന്ന് ഹോർട്ടികോർപ്പ് മുഖേന കിലോയ്ക്ക് അഞ്ച് രൂപ വീതം ലഭിക്കുകയും ചെയ്യുന്നത് വഴി കർഷകർക്ക് കിലോയ്ക്ക് 12 രൂപ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.