babukuttan

ചെറുതോണി: ജീവിതത്തിലേക്ക് തിരികെ വരാൻയുവാവ് സുമനസുകളുടെ സഹായം തേടുന്നു. ചെറുതോണി വെള്ളക്കയം സ്വദേശി റ്റി ബി ബാബുക്കുട്ടന് വേണ്ടിയാണ് കാൻസർ ചികിൽസക്കായി സഹായം തേടുന്നത്.രണ്ടുമാസം മുമ്പ് ശരീരമാസകലം നുറുങ്ങുന്ന വേദനയോടെയാണ് രോഗം ആരംഭിച്ചത്. ഇടുക്കി കോട്ടയം മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിലാണ് മൾട്ടിപ്പിൾ മൈലോമ എന്ന മഹാരോഗമാണെന്ന് കണ്ടെത്തിയത്. പിന്നീട് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ചികിത്സ ആരംഭിച്ചു. ഇതിനിടെ കൊവിഡും നിമോണിയയും പിടിപെട്ടതിനെത്തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.കൊവിഡ് ഭേദപ്പെട്ടുവെങ്കിലും നിമോണിയയോടൊപ്പം മജ്ജക്കുളളിലെ അർബുദരോഗം ഗുരുതരമായി തുടരുകയാണ്. ഒരു ദിവസത്തെ ചികിത്സക്ക് മുപ്പതിനായിരത്തിൽ അധികം രൂപ വേണ്ടിവരുന്നുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായ ബാബുക്കുട്ടന് വെളളക്കയത്ത് പെരിയാർ തീരത്തുളള 15 സെന്റ് സ്ഥലം മാത്രമാണ് സ്വന്തമായുളളത്. 2018 ലെ പ്രളയത്തിൽ വീട് തകർന്നതിനെ തുടർന്ന് പുനർനിർമ്മാണത്തിനുളള ശ്രമം നടത്തിക്കൊണ്ടിരിക്കവെയാണ് അപ്രതീക്ഷിതമായി മഹാരോഗം ബുബുക്കുട്ടനെ പിടികൂടുന്നത്. ചികിത്സക്ക് വലിയ സഹായം ആവശ്യമായി വരികയാണ്. ചെറുതോണിയിലെ ബാബുകുട്ടന്റെ സുഹൃത്തുക്കൾ ചേർന്നാണ് ചികിത്സാ സഹായനിധി സ്വരൂപിക്കുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇടുക്കി ശാഖയിൽ ചികിത്സാ സഹായ നിധിക്കായി ആരംഭിച്ചിട്ടുളള പ്രത്യേക അകൗണ്ടിലേക്ക് ഉദാരമതികളായ ബഹുജനങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു അക്കൗണ്ട് നമ്പർ: 0123073000060275ഐ എഫ് എസ് സി : SIBL0000123
സൗത്ത് ഇന്ത്യൻ ബാങ്ക് ഇടുക്കി ബ്രാഞ്ച്.