തൊടുപുഴ: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് തൊടുപുഴ ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ ജനമൈത്രി എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ കൊവിഡ്കാല ദുരിതാശ്വാസ പ്രവർത്തനം നടത്തി. ദേവികുളം താലൂക്കിലെ ആദിവാസി മേഖലകളായ കുറത്തിക്കുടി, പഠിക്കപ്പകുടി, ചൂരകെട്ടാൻ കുടി, മച്ചിപ്ലാവ് കുടി എന്നിവിടങ്ങളിൽ നടത്തപ്പെടുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ദുരിതാശ്വാസ പ്രവർത്തനം നടത്തിയത്. പ്രദേശത്തു നിരീക്ഷണത്തിൽ കഴിയുന്നവർക്കായി ഭക്ഷ്യ വസ്തുക്കൾ, മാസ്‌ക്കുകൾ, സാനിറ്റൈസറുകൾ തുടങ്ങിയവയാണ് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് തൊടുപുഴ അസോസിയേഷൻ സെക്രട്ടറി സോജൻ അബ്രഹാമിന്റെ നേതൃത്വത്തിൽ ജനമൈത്രി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ. സുനിൽ രാജിന് കൈമാറിയത്. ട്രെയിനിംഗ് കമ്മിഷണർ ഡെയ്‌സൺ മാത്യു, ഓർഗനൈസിങ്ങ് കമ്മിഷണർ ജീമോൻ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.