തൊടുപുഴ: മൊബൈൽ നെറ്റ്‌വർക്കിന്റെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്‌.യു ജില്ലയിലുടനീളം നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിന് മുമ്പിൽ കരിങ്കൊടി ഉയർത്തി. പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടക്കൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അസ്ലം ഓലിക്കൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ്, അജയ് പുത്തൻ പുറക്കൽ, ജിനു ജെയിംസ് എന്നിവർ നേതൃത്വം നൽകി.