phone
കുമാരമംഗലം ശാഖാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് ഫോൺ കൈമാറുന്നു

കുമാരമംഗലം: എസ്.എൻ.ഡി.പി യോഗം കുമാരമംഗലം ശാഖയിലെ നിർദ്ധനകുടുംബത്തിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വാങ്ങി നൽകി. ശാഖാംഗങ്ങളുടെ സഹകരണത്താൽ ഇന്നലെ ഫോൺ വാങ്ങി കുട്ടികൾക്ക് കൈമാറി. ശാഖാ വൈസ് പ്രസിഡന്റ് ഷാജി വടക്കേൽ, ശാഖാ സെക്രട്ടറി മനോജ് മറ്റത്തിൽ, വനിതാ സംഘം യൂണിയൻ കമ്മിറ്റി അംഗം സുലോചന ബാബു വാഴാംകുന്നേൽ, ശാഖാ വനിതാ സംഘം പ്രസിഡന്റ്​
സുലോമ ശ്രീധരൻ ചേന്നാട്ട്, ശാഖാ വനിതാ സംഘം സെക്രട്ടറി സുമതി എസ്.എൻ ഭവൻ, കുടുംബ യൂണിറ്റ് കൺവീനർ ശാന്ത പൊന്നപ്പൻ കൂനിങ്കൽ എന്നിവർ പങ്കെടുത്തു.