തൊടുപുഴ: സഹപാഠിക്ക് ഒരു കൈത്താങ്ങ് എന്ന പരിപാടിയുടെ ഭാഗമായി കെ എസ്‌ യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക്‌ പഠനോപകരണങ്ങൾ വിതരണം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അസ് ലം ഓലിക്കൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ: ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു.സോഷ്യൽ മീഡിയയിൽ ചിരികൊണ്ട് വയറലായ നിരഞ്ജൻ രഞ്ജിത്ത് (ഉണ്ണിക്കുട്ടൻ), നിരഞ്ജന രഞ്ജിത്ത് എന്നിവരും ഉദ്‌ഘാടന യോഗത്തിൽ പങ്കെടുത്തു. . ഡി സി സി ജനറൽ സെക്രട്ടറി എൻ ഐ ബെന്നി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടക്കൻ,കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി ജോസുകുട്ടി ജോസഫ്, യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് ലെനിൻ രാജേന്ദ്രൻ,അജയ് പുത്തൻപുരക്കൻ, കെ.എസ്.യു ബ്ലോക്ക് സെക്രട്ടറി ജെറാൾഡ് ജോർജ്,കെ.എസ്‌.യു ഏഴല്ലൂർ യൂണിറ്റ് പ്രസിഡന്റ് ഫ്രാൻസിസ് മുളക്കൽ, മുഹമ്മദ് റിയാസ്,സച്ചിൻ ഷാജി, ജിനോ ജെയിംസ് എന്നിവർ നേതൃത്വം നൽകി