ഇടുക്കി : കോളപ്ര ഗവ. എൽ.പി. സ്‌കൂളിൽ നടപ്പാക്കി വരുന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന ചലഞ്ച് 5 പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോളപ്ര ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ 2019 മുതൽ നടത്തിവരുന്ന തനത് പദ്ധതിയാണ് ചലഞ്ച് 5. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പരിജ്ഞാനം നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
ഇതിന്റെ ഭാഗമായി ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ശ്രീജിത്ത്.സി.എസ്. അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ഡിഡിഇ ശശീന്ദ്ര വ്യാസ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ കെ.എ. ബിനുമോൻ,
കുടയത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എൻ. ഷിയാസ്, എ.ഇ.ഒ കെ.വി. രാജു, ബിപിഓ മുരുകൻ.വി. അയത്തിൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷാലിമോൾ.സി.എസ്, അധ്യാപിക ഗ്രിഷ്.കെ.ജോൺ എന്നിവർ സംസാരിച്ചു.