തൊടുപുഴ : വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും വിഷു കൈനീട്ടമായി ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി. തൊടുപുഴ മേരിലാന്റ് പബ്‌ളിക്ക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കാഞ്ഞിരമറ്റം തച്ചുകുഴിയിൽ ദക്ഷ അനൂപാണ് തന്നാലാവുന്ന സഹായം സംഭാവന ചെയതത്. പുതിയ സൈക്കിൾ വാങ്ങണമെന്ന ഉദ്യേശ്യത്തോടെയാണ് ഇതുവരെ പണം സൂക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് തീരുമാനിക്കുകയായിരുന്നു. തൊടുപുഴയിൽ നടന്ന ചടങ്ങിൽ ദക്ഷയിൽ നിന്നും എം.എം. മണി എം.എൽ.എ. പണം ഏറ്റുവാങ്ങി.