deen

ചെറുതോണി:കൊവിഡ് മഹാമാരിയോട് പൊരുതി മുൻനിര പോരാളികളായി നിൽക്കുന്ന സന്നദ്ധ ഭടൻന്മാർക്ക് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. റെഡ്‌ക്രോസ് ജില്ലയിൽ നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് റെഡ് ക്രോസിന്റെ സംസ്ഥാന കമ്മിറ്റി കൈമാറിയ സർജിക്കൽ ഗ്ലൗസ്, ഗൗൺ, മാസ്‌ക് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിതരണം ചെയ്തത്. ഡീൻ കുര്യാക്കോസ് എംപി പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ റെഡ്‌ക്രോസ് സംസ്ഥാന കമ്മിറ്റി അംഗം എ. പി .ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം ഡി അർജുനൻ , ട്രഷറർ സുമതി ക്കുട്ടി, എക്‌സികുട്ടി വ് കമ്മിറ്റി അംഗങ്ങളായ പി.എം ഫ്രാൻസീസ്, പി ജെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.