kitt

കോടിക്കുളം:അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രത്തിൽ വർഷങ്ങളായി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് 500 ഓളം കുടുംബങ്ങളിൽ എത്തിക്കുന്നതിന്റെ രണ്ടാംഘട്ട വിതരണോദ്ഘാടനം ക്ഷേത്രം മേൽശാന്തി സുമിത്ത് ചേർത്തല നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ജയൻ കുന്നം പുറത്ത്, സെക്രട്ടറി രവീന്ദ്രനാഥൻ, വൈസ്. പ്രിസിഡന്റ് സജി മുതിരക്കാലാ, ജോ. സെക്രട്ടറി ഷാജിമോൻ ഇലവുങ്കൽ, ട്രഷറർ ഷിജു കുന്നേൽ മറ്റ് ഭാരണസമിതി അംഗങ്ങൾ, ക്ഷേത്രം മാനേജർ സുബിൻ എന്നിവർ നേതൃത്വം നൽകി.
കിറ്റ് വിതരണത്തിൽ ഭക്തജങ്ങൾക്കും പങ്കാളികൾ ആയി കിറ്റുകളോ, അതിന് ചിലവാകുന്ന തുകയോ വഴിപാടായി സമർപ്പിക്കാവുന്നതാണ്.ഇത് അർഹരായവരെ കണ്ടെത്തി ക്ഷേത്രം ഭാരവാഹികൾ അവരുടെ കൈകളിൽ എത്തിക്കും.ഇതിന് സൗകര്യമൊരുക്കി ഒരു ഹെല്പ് ഡസ്‌കും ആരംഭിച്ചിട്ടുണ്ട്
ജയൻ കുന്നുംപുറത്ത് 9744922920,സുമിത്ത് ചേർത്തല 9961129287,സജി മുത്തരക്കാല 8547274656,ഷിജു കുന്നേൽ 9496791680 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.8139836090 എന്ന നമ്പറിൽ ഗൂഗിൾ പേ വഴിയോ ക്ഷേത്രത്തിൽ നേരിട്ടോ ഭക്തജനങ്ങൾക്ക് കിറ്റുകൾക്കുള്ള പണം വഴിപാടായി സമർപ്പിക്കാവുന്നതാണ്.അകൗണ്ട് നമ്പർ; 0823053000001048ഐ.എഫ്.എസ്.സി SIBL0000823
സൗത്ത്ഇന്ത്യൻ ബാങ്ക്