മൂന്നാർ: ചൊക്കനാട് എസ്റ്റേറ്റിലുണ്ടായ കാട്ടാനയാക്രമണത്തിൽ മൂന്ന് വീടുകൾ തകർന്നു. കണ്ണൻദേവൻ കമ്പനി ചൊക്കനാട് സൗത്ത് ഡിവിഷനിൽ ശ്രീധർ, പരേതനായ ധർമർ, കറുപ്പയ്യ എന്നുവരുടെ വീടുകളാണ് ഇന്നലെ പുലർച്ചെ കാട്ടാനകൾ തകർത്തത്.
കുട്ടിയടക്കം മൂന്ന് ആനകൾ ശ്രീധറിന്റെ വീടാണ് ആദ്യം തകർത്തത്. തുടർന്നാണ് പൂട്ടി കിടന്ന ധർമരുടെ വീടും തകർത്തത്. വീട്ടുടമയായ ധർമരുടെ മരണത്തെ തുടർന്ന് ബന്ധുക്കൾ വീട് പൂട്ടി നാട്ടിൽ പോയതായിരുന്നു. തുടർന്ന് സമീപത്തുള്ള കറുപ്പയ്യയുടെ വീടിന്റെ മേൽക്കൂരയും തകർത്തു.