
വണ്ണപ്പുറം:ജനങ്ങളെ കൊള്ളയടിക്കുവാൻ കോർപ്പറേറ്റുകൾക്ക് ഒത്താശ നൽകുന്ന കേന്ദ്ര സർക്കാർ നയമാണ് അന്യായമായ ഇന്ധന വിലവർദ്ധനവിന് കാരണമെന്ന് കേരള കോൺഗ്രസ് (എം )തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. വണ്ണപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് ജോജോ അറയ്ക്കക്കണ്ടംഅദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റീയറിങ് കമ്മറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ,ഗ്രാമ പഞ്ചായത്ത് മെമ്പർ സുരേന്ദ്രൻ .പി.ജി, ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ,പി.ജി ജോയി, തോമസ് തെങ്ങുംതോട്ടം, ജയരാജ് റ്റി.പി, പി.ജെ.തോമസ്, റോയി വട്ടക്കുന്നേൽ,മാത്യൂസ് വി റോയി തുടങ്ങിയവർ പ്രസംഗിച്ചു.
തൊടുപുഴ:കൊവിഡ് മഹാമാരി മൂലം നട്ടംതിരിയുന്ന ജനങ്ങളെ ഇന്ധന വിലവർദ്ധനവിലൂടെ കൊള്ളയടിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് കേരള കോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത് പറഞ്ഞു. ഇടവെട്ടിയിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഷിജു പൊന്നാമറ്റം, നേതാക്കളായ അബ്രഹാം അടപ്പൂർ, സിജോ .പി.ജെ, ശശി മരുതുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.