തൊടുപുഴ :ഐ.എം.എ ബ്ലഡ് ബാങ്കിൽ റെഡ്‌ക്രോസ് സൊസൈറ്റി ലോക രക്തദാന ദിനം ആചരിച്ചു.റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് ചെയർമാൻ മനോജ് കോക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ 50 ഐസൊലേക്ഷൻ കവറോൾ ബ്ലഡ് ബാങ്കിന് നൽകി മെഡിക്കൽ ഓഫീസർ ഡോ. സിറിയക് കാപ്പൻ, ടെക്‌നിക്കൽ ചാർജ് എൻ. ജയചന്ദ്രൻ ., പി.എസ്.ഭോഗീന്ദ്രൻ ,കെ.ജി.ബാബു എന്നിവർ പ്രസംഗിച്ചു.