gas

തൊടുപുഴ:പെട്രോൾ ഡീസൽ പാചകവാതക വില വർധനവിനെതിരെ ജനതാദൾ എസ് നേതൃത്വത്തിൽ ഗാന്ധിസ്‌ക്വയറിൽ ഗ്യാസ് സിലിണ്ടർ തലയിലേന്തി നടത്തിയ പ്രതിഷേധ ധർണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് പി പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രതിഷേധ ധർണ്ണയിൽ നിയോജകമണ്ഡലം സെക്രട്ടറി ജോൺസൺ ജോസഫ്, വൈസ് പ്രസിഡന്റ് എം പി ഷംസുദ്ദീൻ, റെജി കെ ജി, ബാബു ജി, തുടങ്ങിയവർ പ്രസംഗിച്ചു.