തൊടുപുഴ :പെട്രോൾ ഡീസൽ പാചക വാതക വില വർധനയിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് (എസ്) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു തൊടുപുഴയിൽ പെട്രോൾ പമ്പിനുമുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ ബ്‌ളോക്ക് പ്രസിഡന്റ് കെ.കെ .ഭാസ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ ജനറൽ സെക്രട്ടറി എം മനോജ്കുമാർ ഉദ്ഘാടനം ചെയ്തു .യൂത്ത് കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് റോഷൻ സർഗം മുഖ്യ പ്രഭാഷണം നടത്തി .യൂത്ത് കോൺഗ്രസ് (എസ് )ജില്ലാ വൈസ് പ്രസിഡന്റ് ഹരിനാരായണൻ പാർട്ടി നേതാക്കളായ അഡ്വ. മനോജ് ,സിഎം ജോസ് എന്നിവർ സംസാരിച്ചു