blood

ഇടുക്കി :മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച രക്തദാതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് നിർവ്വഹിച്ചു. . ലോക രക്തദാതാ ദിനത്തിൽ ദാതാക്കളെ ആദരിച്ചും, ക്യാമ്പ് സംഘടിപ്പിച്ചു രക്ത ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തിയുമാണ് ജില്ലാ തല പരിപാടികൾക്ക് തുടക്കം കുറിച്ചത്. പരിപാടിയിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എസ്.എൻ രവികുമാർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു. ഡി.വൈ.എഫ്‌.ഐ, സ്‌നേഹസംഗമം ചാരിറ്റബിൾ സൊസൈറ്റി, സേവാഭാരതി, റെഡ് ഈസ് ബ്ലഡ് കേരള തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. ഡിവൈഎഫ്‌ഐ ഇടുക്കിയെ പ്രതിനിധികരിച്ചു സുമേഷ് കുമാർ കെഎസ്, സ്‌നേഹസംഗമം മണിയറാംകുടിയ്ക്ക് വേണ്ടി അബ്ദുൾ റാഫി, സേവാ ഭാരതിയ്ക്ക് വേണ്ടി സുഭാഷ് .കെ.എസ്, റെഡ് ഈസ് ബ്ലഡ് കേരളയ്ക്കായി രജീഷ് എ.വി എന്നിവർ ചടങ്ങിൽ മെമെന്റോയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ തവണ രക്തദാനം നടത്തിയ മണിയറാംകുടി സ്വദേശി എൻ അജാസിനും ആദ്യ രക്തദാതാവായി എത്തിയ അൻസാർ മുഹമ്മദിനും സിഎൻ മുസ്താഫിനും ആദരം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡിറ്റാജ് ജോസഫ്, ആർ.എംഒ ഡോ. അരുൺ എസ്, ജില്ലാ ടിബി ഓഫീസർ ഡോ. സെൻസി, ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ വേണുഗോപാൽതുടങ്ങിയവർ പങ്കെടുത്തു.