ഇടുക്കി: സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ കീഴിലുള്ള മുരിക്കാട്ടുകുടി, പാറേമ്മാവ്, കട്ടമുടി, കുടയത്തൂർ നഴ്‌സറികളിൽ നിന്നും വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. സർക്കാർ സ്ഥാപനങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യുവജനസംഘടനകൾ, മാദ്ധ്യമ സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ എന്നിവർക്ക് സൗജന്യനിരക്കിലാണ് തൈ വിതരണം ചെയ്യുന്നത്. തൈകൾ ആവശ്യമുള്ളവർ ബന്ധപ്പെടുക. പാറേമ്മാവ് നഴ്‌സറി 9946549361, മുരിക്കാട്ടുകുടി നഴ്‌സറി 9447560985, കുടയത്തൂർ നഴ്‌സറി 8547550583, കട്ടമുടി നഴ്‌സറി 9447511829