ഇടുക്കി: സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊവിഡ് 19 വാക്‌സിനേഷന്റെ ഭാഗമായി താഴെപ്പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുളള അഭിമുഖം ബുധനാഴ്ച്ച രാവിലെ 10ന് നടത്തും. പ്രതിദിനം 560 രൂപയാണ് വേതനം. ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് പ്ലസ്ടു, നഴ്‌സിങ് കൗൺസിൽ അംഗീകരിച്ച ജിഎൻഎം, ബി.എസ്.സി നഴ്‌സിംഗ് പാസായിരിക്കണം. കൂടാതെ കേരള നഴ്‌സസ് മിഡൈ്വവ്‌സ് മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. നാളെ രാവിലെ 9.45ന് മുമ്പായി സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന സ്റ്റാഫ് നഴ്‌സുമാരുടെ അഭിമുഖത്തിൽ പങ്കെടുക്കുന്നവർ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റും, വ്യക്തമായ ബയോഡാറ്റയും, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ ഹാജരാക്കണം.
സേനാപതി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസം ഉള്ളവർക്ക് മുൻഗണന.