തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന് അഭിമാനമായി കഞ്ഞിക്കുഴിയിലെ ഹൈസ്‌കൂൾ നിർമ്മാണം പൂർത്തിയാകുന്നു. ഈ കൊവിഡ് കാലയളവിലും കഞ്ഞിക്കുഴി സ്‌കൂളിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. മലയോര മേഖലയായ കഞ്ഞിക്കുഴിയിലെ ശ്രീനാരായണീയ സമൂഹത്തിന് അഭിമാനമായി സ്‌കൂൾ നിർമ്മാണം ഉടൻ പൂർത്തിയാകുമെന്നാണ് കരുതുന്നത്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശം അനുസരിച്ചാണ് സ്‌കൂൾ നിർമ്മാണം ആരംഭിച്ചത്. 7000 സ്ക്വയർഫീറ്റിന് മുകളിലുള്ള രണ്ട് നില കെട്ടിടത്തിൽ 10 ക്ലാസ് മുറികളാണുള്ളത്. ജനറൽ സെക്രട്ടറിയുടെ നിശ്ചയദാർഢ്യവും കരുതലുമാണ് കഞ്ഞിക്കുഴി സ്‌കൂൾ നിർമ്മാണത്തിന് പ്രചോദനമായതെന്ന് യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പനും തൊടുപുഴ യൂണിയൻ കൺവീനർ വി. ജയേഷും പറഞ്ഞു.