തൊടുപുഴ : കേരളാ സാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കവി ഇന്ദിരാ രവീന്ദ്രന്റെ കാഴ്ചയിലെ സത്യങ്ങൾ എന്ന കൃതിയുടെ ആസ്വാദനം നടന്നു. കവി സുകുമാർ അരിക്കുഴ വിഷയാവതരണം നടത്തി. പ്രസിഡന്റ് ഫാസിൽ അതിരമ്പുഴ അദ്ധ്യക്ഷത വഹിച്ചു.കഥാകൃത്ത് വിൽസൺ ജോൺ അവലോകനം നടത്തി. കവികളായ ജെയ്‌നി സിജു, സരു ധന്വന്തരി, മിനി കാഞ്ഞിരമറ്റം, രാജൻ തെക്കുംഭാഗം, സജിത ഭാസ്‌കർ, രമ.പി. നായർ, ചന്ദ്രൻ കോലാനി, കാർത്ത്യായനി കൃഷ്ണൻകുട്ടി, നിർമ്മല ആനച്ചാൽ, ശ്രുതിമോൾ രാജേഷ്, സിനി രാജൻ, ആരതി ഗോപാൽ തുടങ്ങിയവർ സംസാരിച്ചു. കവിതകളുടെ അവതരണവും നടന്നു.