കുടയത്തൂർ: അമിതവൈദ്യുതി പ്രവാഹത്തിൽ വൈദ്യുതി ഉപകരണങ്ങൾ നശിച്ചു.കുടയത്തൂർ പരപ്പുംകര ഭാഗത്താണ് ഇന്നലെ ഉച്ചകഴിഞ്ഞ് അമിതവൈദ്യുതി പ്രവാഹം ഉണ്ടായത്. കാട്ടാംപിള്ളിൽ ബിജു, തോട്ടുവളപ്പിൽ സജി, ബാബുവാഴയിൽ എന്നിവരുടെ വീട്ടിലെ ഫ്രിഡ്ജ് , ട്യൂബ് ലൈറ്റ്, മൊബൈൽ ചാർജർ, എൽഇഡി ബൾബുകൾ, അയൺ ബോക്സ് തുടങ്ങിയവ ഉപയോഗശൂന്യമായി. വയനക്കാവ് പാലത്തിനോട് ചേർന്നുള്ള ട്രാൻസ്ഫോർമറിലെ തകരാർ കാരണമാണ് അമിത വൈദ്യുത പ്രവാഹം ഉണ്ടായതെന്നാണ് സൂചന. ഇന്നലെ വൈകിട്ടോടെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചതോടെയാണ് വൈദ്യുതി വിതരണം സാധാരണ നിലയിലായത്.