sheela

ചെറുതോണി: കീരിത്തോട് പെരിയാർവാലി ചപ്പാത്തിനു സമീപം കണ്ണങ്കരയിൽ കോമളന്റെ ഭാര്യ ഷീലയെ (52) ഞായറാഴ്ച രാത്രി മുതൽ കാണാതായി. വീടിനടുത്തുള്ള പെരിയാറ്റിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് കരുതുന്നു. ഇടുക്കിയിൽ നിന്നു അടിമാലിയൽ നിന്നും ഫയർഫോഴ്‌സും തൊടുപുഴയിൽനിന്നും സ്കൂബാ ടീമും കഞ്ഞിക്കുഴിയിൽ നിന്നു പോലീസും എത്തി യെങ്കിലും മോശമായ കാലാവസ്ഥ മൂലം പെരിയാറ്റിൽ തിരച്ചിൽ നടത്താനായില്ല. ഇടുക്കിയിൽ നിന്നു ഡോഗ് സ്‌ക്വാഡ് എത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഇന്നും തിരച്ചിൽ തുടരും. ഇവരുടെ മൂത്ത സഹോദരി ഒരു മാസം മുൻപ് മരിച്ചിരുന്നു. അതിനു ശേഷം ഇവർ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു.