shaji

തൊടുപുഴ: ലക്ഷദ്വീപ് ജനതയുടെ ജനാധിപത്യാവകാശങ്ങൾ നിലനിറുത്തണമെന്നും വിധ്വംസക പ്രവർത്തനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറി പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ 'ഇന്ത്യൻ വാക്‌സിൻ നയം' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. സംഘടനാ രേഖാവതരണം മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.കെ. രവീന്ദ്രനും വിവര സാങ്കേതിക വിദ്യയെക്കുറിച്ച് വി.എ. സുധീറും സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി വി.വി. ഷാജിയും വരവ് ചെലവു കണക്ക് ട്രഷറർ പി.ഡി. രവീന്ദ്രനും പരിഷത്ത് പ്രൊഡക്ഷൻ സെന്റർ കണക്ക് പി.എം. സുകുമാരനും അവതരിപ്പിച്ചു. ഭാവി പ്രവർത്തന പരിപാടികൾ എൻ.ഡി. തങ്കച്ചനും പ്രമേയങ്ങൾ ആർ. മുരളീധരൻ, സി.എ. ഷമീർ എന്നിവരും അവതരിപ്പിച്ചു. സി.ഡി. അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിന് എ.എൻ. സോമദാസ് നന്ദി പറഞ്ഞു. സമ്മേളനം സി.ഡി. അഗസ്റ്റിൻ (പ്രസിഡന്റ്)​, വി.വി. ഷാജി (സെക്രട്ടറി)​, പി.ഡി. രവീന്ദ്രൻ (ട്രഷറർ)​, വൈസ് പ്രസിഡന്റുമാരായി ഇന്ദിര രവീന്ദ്രൻ, ആർ. മുരളീധരൻ, ജോയിന്റ് സെക്രട്ടറി എൻ.ഡി. തങ്കച്ചൻ എന്നിവർ ഭാരവാഹികളായിട്ടുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു. രണ്ടു ദിവസങ്ങളിലായി നടന്ന ഓൺലൈൻ ജില്ലാ സമ്മേളനത്തിൽ മൂന്ന് മേഖലകളിൽ നിന്നായി 82 പ്രതിനിധികൾ പങ്കെടുത്തു.