ഇടുക്കി: വിദ്യാർത്ഥികളും വിദ്യാഭ്യാസമേഖലയും വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ കേരളത്തിലെ കോളേജ്, പ്രൊഫഷണൽ, ഹയർ സെക്കന്ററി പരീക്ഷകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്താൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന വ്യാപകമായി സോഷ്യൽ മീഡിയ പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു.സർക്കാർ കണ്ണ് തുറക്കണമെന്ന മുദ്രാവാക്യമുയർത്തിയ പ്രതിഷേധത്തിൽ ജില്ലയിൽ നൂറ്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തതായി ജില്ലാ കമ്മിറ്റി അറിയിച്ചു.
ഓൺലൈൻ പരീക്ഷകൾക്കൊപ്പം തന്നെ മുൻ സെമെസ്റ്ററുകളിലെ മാർക്കുകൾ മാനദണ്ഡമാക്കുക, ഓൺലൈൻ വൈവകൾ സംഘടിപ്പിക്കുക, പ്ലസ് വൺ വിദ്യാർത്ഥികൾക്ക് മതിയായ ക്ലാസുകൾ ലഭ്യമാക്കിയ ശേഷം മാത്രം ഓൺലൈൻ പരീക്ഷകൾ നടത്തുക എന്നീ ആവശ്യങ്ങൾ മുൻ നിർത്തിയാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ലൈവ്, വാട്‌സ്ആപ്പ് സ്റ്റാറ്റസ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകൾ എന്നിവ കെ.എസ്.യു സോഷ്യൽ മീഡിയ പ്രോട്ടസ്റ്റ് എന്ന് ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്താതായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചെതെന്ന് ജില്ലാ പ്രസിഡന്റ് ടോണി തോമസ് അറിയിച്ചു.