തൊടുപുഴ: അനാഥർക്കും ആലംബഹീനർക്കും ആശ്രയമായ ദിവ്യ രക്ഷാലയത്തിന്റെ ജൂബിലിയിൽ റെഡ്‌ക്രോസ് സൊസൈറ്റി താലൂക്ക് ഘടകം പങ്കാളിയായി . മാസ്‌കും മറ്റും അടങ്ങുന്ന ക്ിറ്റ് കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ ചെയർമാൻ ഫാ .ഡേവിഡ് ചിറമേൽ ദിവ്യരക്ഷാലയത്തിന് കൈമാറി. താലൂക്ക് ചെയർമാൻ മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായ പി. എസ്. ഭോഗീന്ദ്രൻ, കെ. ജി. ബാബു, ജോസ് പാലിയത്ത് , കെ. എം. മത്തച്ചൻ , ടോമി ദിവ്യ രക്ഷാലയം എന്നിവർ പ്രസംഗിച്ചു