pachakary

തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വിഷരഹിത ഭക്ഷണം വീട്ടിൽ എന്ന പദ്ധതി നടപ്പാക്കുന്നു .കൊവിഡ് കാലത്ത് വിഷരഹിത മായ ജൈവ പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കളും വീട്ടുവളപ്പിൽ തന്നെ ഉത്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത് .എല്ലാവരും കർഷകരാകുക, ഭൂമി വെറുതെയിടാതെ എല്ലായിടവും കൃഷിയിടമാക്കുക എന്നതിനാണ് പദ്ധതിയിൽ പ്രഥമ പരിഗണന നൽകിയിട്ടുള്ളത് .കൃഷി വകുപ്പിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിയുമായി ചേർന്നാണ് ബ്ലോക്ക് പഞ്ചായത്ത് തുടർ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.ബ്ലോക്കിനു കീ ഴിൽ വരുന്ന പഞ്ചായത്തുകളിൽ 6000 പച്ചക്കറിവിത്ത് കിറ്റുകൾ ,175000 പച്ചക്കറി തൈകൾ എന്നിവ വിതരണം ചെയ്യും .പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ.കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസന് തൈകൾ കൈമാറിക്കൊണ്ടാണ് നിർവ്വഹിച്ചു .വൈസ് പ്രസിഡന്റ് സാൻസൺ അക്കകാട്ട് ,പഞ്ചായത്തം ഗങ്ങൾ എന്നിവർ പങ്കെടുത്തു.