തൊടുപുഴ :മർച്ചന്റ്‌സ് അസോസിയേഷൻ ആരോഗ്യവകുപ്പുമായി സഹകരിച്ചു തൊടുപുഴയിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കുമായി സൗജന്യ കൊവിഡ് ഷീൽഡ് വാക്‌സിൻ ക്യാമ്പ് ഇന്ന് നടത്തും..മുൻകൂട്ടി രജിസ്റ്റർ ചെയ്ത 45 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് അവസരം. ആദ്യ ഡോസ് വാക്‌സിൻ ആണ് നൽകുന്നത്. പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർ ആധാർ കാർഡുമായി തൊടുപുഴ മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിൽ ഇന്ന് രാവിലെ 9 ന് എത്തിച്ചേരണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു.