jafer

ഉടുമ്പന്നൂർ: ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി ഉടുമ്പന്നൂർ പഞ്ചായത്ത്. 'അവരും പഠിക്കട്ടെ 'എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ബഹുജന പങ്കാളിത്തത്തോടെ 37 ഫോണുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ലജീഷും .വിതരണ ഉദ്ഘാടനം സിനിമാതാരം ജാഫർ ഇടുക്കിയും നിർവ്വഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ നൈസി ഡെനിൽ, ജിജി സുരേന്ദ്രൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. സുലൈഷാ സലിം സ്വാഗതവും ബീനാ രവീന്ദ്രൻ നന്ദിയും പറഞ്ഞു.