നെടുങ്കണ്ടം: ശ്രീ സത്യസായി സേവാ ദേശീയ സംഘടനാ ജില്ലയിൽ അനുവദിച്ച ഒരു ലക്ഷത്തോളം രൂപയുടെ മൊബൈൽ ഓക്സിജൻ കോൺസൺട്രേറ്റർ കരുണാപുരം പഞ്ചായത്തിന് കൈമാറി. സംഘടനാ ജില്ലാ പ്രസിഡന്റ് സജീവിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് വിൻസി വാവച്ചനും ഹെൽത്ത് ഇൻസ്പെക്ടർ അജയകുമാറും ചേർന്ന് ഏറ്റുവാങ്ങി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീദേവി എസ്. ലാൽ,​ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി. അനിൽ,​ ജില്ലാ കോ-ഓർഡിനേറ്റർമാരായ പി.വി. കുട്ടപ്പൻ,​ ജയകൃഷ്ണൻ,​ രവീന്ദ്രൻ,​ ആശാ പ്രവർത്തകരായ ഷൈനി അശോക്,​ തങ്കമണി രാമകൃഷ്ണൻ,​ മറ്റ് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.