പട്ടയക്കുടി: ആദിവാസി കോളനികളിൽ കിറ്റ് വിതരണത്തിന് അനധികൃതമായി പണപ്പിരിവ് നടത്തിയ തായി പരാതി. ഒരു കിറ്റിന് 20രൂപ വച്ച് വാങ്ങിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. സൗജന്യ കിറ്റുകൾ കുടികളിൽ എത്തിക്കാൻ ട്രൈബൽ ഡിപ്പാർട്മെന്റ് വാഹനക്കൂലി നൽകുന്നുണ്ട്. എന്നാൽ ഇതിനു പുറമേ വാഹനചിലവ് എന്നപേരിൽ ഓരോരുത്തരിൽ നിന്നും പണം വാങ്ങിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് ഇടുക്കി ട്രൈബൽഡെവലപ്പ്മെന്റ് ഓഫീസർക്ക്പ്രദേശവാസികൾപരാതി നൽകി.