മൂലമറ്റം: പെരുമ്പാമ്പിനെ പിടികൂടി. ഇടക്കര ജോസിൻ്റെ വീട്ടിലെ കോഴി കൂട്ടിൽ കയറി രണ്ട് കോഴികളെ പിടിച്ച് തിന്നപെരുമ്പാമ്പിനെ വനപാലകരെത്തി പിടികൂടി.വെളുപ്പിന് 5.30ന് കോഴി കൂട്ടിൽ നിന്ന് ബഹളം കേട്ട് ചെന്നു നോക്കിയപ്പോഴാണ് കോഴി കൂടിനകത്ത് പാമ്പ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വനം വകുപ്പ് അധികൃതരെ വിരം അറിയിക്കുകയും അവർ വന്ന് പാമ്പിനെ പിടിച്ച് ചാക്കിലാക്കി കൊണ്ടുപോയി.ഇന്ന് കുളമാവ് വനത്തിൽ തുറന്ന് വിടുമെന്ന് വനപാലകർ അറിയിച്ചു.