ചെറുതോണി: കീരിത്തോട് പെരിയാർവാലി ചപ്പാത്തിനു സമീപം പെരിയാറ്റിൽ കാണാതായ കണ്ണങ്കരയിൽ കോമളന്റെ ഭാര്യ ഷീല (52)ക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു .തൊടുപുഴയിൽ നിന്നെത്തിയ സ്‌ക്കുബാ ടീമാണു തിരയുന്നത്. ഞായറാഴ്ച രാത്രി മുതലാണ് ഇവരെ കാണാതായത്. വീടിനടുത്തുള്ള പെരിയാറ്റിൽ അബദ്ധത്തിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് കരുതുന്നു. ഇടുക്കിയിൽ നിന്നു ഫയർഫോഴ്‌സും കഞ്ഞിക്കുഴിയിൽ നിന്നു പൊലീസും എത്തിയെങ്കിലും മോശമായ കാലാവസ്ഥ മൂലം തിങ്കളാഴ്ച പെരിയാറ്റിൽ തിരച്ചിൽ നടത്താനാവാതെ മടങ്ങുകയായിരുന്നു. കനത്ത മഴയിൽ പെരിയാറ്റിൽ ജലമൊഴുക്കു വർദ്ധിച്ചതും കലക്കവെള്ളവും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഇന്നും തിരച്ചിൽ തുടരും.