തൊടുപുഴ: സംസ്ഥാന ഹോമിയോപ്പതി വകുപ്പുംനാഷണൽ ആയുഷ് മിഷനും സംയുക്തമായി ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റ അധീനതയിലുള്ള മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭവ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഐ. എച്ച്. ആർ. ഡി സ്‌കൂളിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യ ഓൺലൈൻ യോഗ പരിശീലനം ആരംഭിച്ചു .പരിപാടിയുടെ ഉദ്ഘാടനം ജില്ലാമെഡിക്കൽ ഇൻ ചാർജ് ഓഫീസർ ഡോ. എൻ. അമ്പിളി . നിർവ്വഹിച്ചു. ഡോ. ആൻസ് മോൾ വർഗ്ഗീസും ദീപു അശോകനും യോഗ പരിശീലനംനൽകി. ആയുഷ് മാൻ ഭവ കൺവീനർ ഡോ നൈസി ഇ.എം, ഡോ അശ്വതി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.