തൊടുപുഴ: മൃഗസംരക്ഷണ വകുപ്പ് ജില്ലക്ക് അനുവദിച്ചിട്ടുള്ള വ്യവസായിക അടിസ്ഥാനത്തിലുള്ള ആട് വളർത്തൽ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകന് സ്വന്തമായോ പാട്ടത്തിന് എടുത്തതോ ആയ 50 സെന്റ് സ്ഥലം ഉണ്ടായിരിക്കണം. മൃഗസംരക്ഷണ പരിശീലന കേന്ദ്രം വഴി നടത്തിയ ആടു വളർത്തൽ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് മുൻഗണന. അപേക്ഷകർ മൃഗസംരക്ഷണ വകുപ്പിന്റെ കർഷക രജിസ്‌ട്രേഷൻ ഉള്ളവരായിരിക്കണം.8000 രൂപ വീതം വിലയുള്ള മലബാറി ഇനത്തിൽ പെട്ട 19 പെണ്ണാടുകളെയും 10000 രൂപ വിലയുള്ള ഒരു മുട്ടനാടിനെയും 162000 രൂപ മുതൽ മുടക്കിൽ വാങ്ങേണ്ടതുമാണ്. 100000 രൂപ മുതൽ മുടക്കിൽ ശാസ്ത്രീയമായിട്ടാണ് ആട്ടിൻ കൂട് നിർമ്മിക്കേണ്ടത്.ആടുകൾക്കുള്ള ഇൻഷുറൻസ്, ആവശ്യമായ മരുന്നുകൾ, കടത്തു കൂലി എന്നിവക്ക്‌ എല്ലാം ചേർന്നു ഒരു യൂണിറ്റിന് 280000 രൂപ കർഷകൻ മുടക്കണം.സബ്ഡിയായി 100000 രൂപ ലഭിക്കുന്നതുമാണ്.പൂരിപ്പിച്ച അപേക്ഷകൾ ആധാർ കാർഡ്, റേഷൻ കാർഡ്, അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ കരം തീർത്ത രസീത്, ആടു വളർത്തൽ പരിശീലന ക്ലാസ്സിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അതാത് വെറ്ററിനറി ഹോസ്പിറ്റലിൽ 30 ന് മുൻപ് അപേക്ഷ നൽകണം.ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ജില്ലാ മൃഗസംരക്ഷണ ഓഫീസർ നിയമിക്കുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലാണ്. ജില്ലയിൽ 20 യൂണിറ്റുകൾക്ക് സബ്‌സിഡി ലഭിക്കുക