ഉപ്പുതറ :സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുളള കണ്ണമ്പടി പട്ടിക വർഗ്ഗ സങ്കേതത്തിൽ എല്ലാ വ്യാഴാഴ്ചകളിലും ഒ.പി നടത്തുന്നതിനായി ദിവസ വാടകയ്ക്ക് വാഹനം നൽകുന്നതിന് 4 വീൽ ഡ്രൈവ് ടാക്‌സി ജീപ്പ് ഉടമസ്ഥരിൽ നിന്ന് മത്സരാടിസ്ഥാനത്തിലുളള സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. സീല് ചെയ്ത ക്വട്ടേഷനുകൾ ജൂൺ 29ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി ഉപ്പുതറ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മുമ്പാകെ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഉപ്പുതറ സാമൂഹ്യ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.