തൊടുപുഴ: റ്റി.ബി.ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആർ.എം.എസ് സോർട്ടിംഗ് ഓഫീസ് കൊവിഡ് സാഹചര്യത്തിൽ തപാൽ സ്വീകരിക്കാതെ 15 ദിവസത്തിലധികമായി അടഞ്ഞുകിടക്കുന്നത് പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും അസൗകര്യമാണെന്നും പഴയരീതിയിലുള്ള സൗകര്യങ്ങൾ പുനസ്ഥാപിക്കണമെന്നും തൊടുപുഴ മർച്ചന്റ്‌സ് അസ്സോസിയേഷൻ ജ്യോതി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഹെഡ്‌പോസ്റ്റോഫീസിൽ തപാൽ ഇടപാടുകൾക്കായി അടച്ചിട്ട മുറിയിൽ ജനങ്ങളുടെ നീണ്ട ക്യൂ ആണ് ഇപ്പോഴുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ എളുപ്പമുള്ള ആർ.എം.എസ് സോർട്ടിംഗ് ഓഫീസ് തുറന്ന സ്ഥലത്ത് പൊതുജനങ്ങൾക്ക് ഇടപാടുകൾ നടത്താൻ സാധിക്കും. ജ്യോതി മേഖലാ കമ്മിറ്റിയുടെ അടിയന്തിര മീറ്റിംഗിൽ മേഖലാ ചെയർമാൻ ടോം ചെറിയാൻ, പ്രസിഡന്റ് ബിനു കീരിക്കാട്ട്, സെക്രട്ടറി ബിജു നന്ദിലത്ത്, മർച്ചന്റ്‌സ് യൂത്ത്‌വിംഗ് പ്രസിഡന്റ് എം.ബി.താജു എന്നിവർ പ്രസംഗിച്ചു.